Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളീയം സംഘാടനം:തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ഉദ്യോഗസ്ഥരില്ല

03:17 PM Nov 03, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ പേരില്‍ കാലിയായി തലസ്ഥാനത്തെ സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് കേരളീയത്തിന്റെ സംഘാടനത്തിലും മറ്റും സജീവമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായത്. ഇടത് സര്‍വീസ് സംഘടനകളാണ് കേരളീയം പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തന്നെ സെക്രട്ടറിയേറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഫയല്‍ നീക്കവും നിലച്ചു. ഇന്നലെയാകട്ടെ ഒട്ടുമിക്ക ഓഫീസുകളിലും ഒഴിഞ്ഞ കസേരകളാണ് കാണാനായത്.

Advertisement

നിയമസഭാ സെക്രട്ടറിയേറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പുസ്തകോത്സവത്തിന്റെ ഭാഗമായി സദസിലെ അംഗബലം വര്‍ധിപ്പിക്കാന്‍ നാലു വേദികളിലായി ജീവനക്കാരെ വിന്യസിച്ചിരിക്കുകയാണ്. പരിപാടിയിൽ ആളെക്കൂട്ടാൻ തലസ്ഥാനത്തെ ഓഫീസുകൾക്കും കേരള സർവകലാശാലയ്ക്കും അനൗദ്യോഗിക അവധി സർക്കാർ നൽകിയിരുന്നു. അതേ സമയം സംഭവം വിവാദമായത്തോടെ ജീവനക്കാർ സെമിനാറുകളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന സർക്കുലർ ഇറക്കി ഉത്തരവായി.സെമിനാറുകളിൽ ആളെ എത്തിക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് ടാർഗറ്റ് നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്. ഓഫീസുകളിൽ എത്താത്ത സർക്കാർ ജീവനക്കാർക്ക് പൊതുഭരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നീട് ഹാജർ ക്രമപ്പെടുത്താൻ ആകും .കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 12 വേദികളിലായി ആഘോഷപൂര്‍വ്വം നടത്തുന്ന കേരളീയം പരിപാടിയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശോഭന അടക്കമുള്ള താരങ്ങളെ അണി നിരത്തി ചൊവ്വാഴ്ച മെഗാ ഇവന്റാണ് നടത്തിയത്. ചുരുക്കത്തില്‍ അടുത്ത ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലാകൂ.

Advertisement
Next Article