ബിംസ്‌റ്റക് ഡയറക്ടർ ആയി
മലയാളിയായ
പ്രശാന്ത് ചന്ദ്രനെ നിയമിച്ചു
കൊല്ലം: ബംഗാൾ ഉൾക്കടൽ തീരദേശ രാജ്യങ്ങളായ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമാർ, തായ്‌ലൻഡ്, ശ്രീലങ്ക എന്നിവയുടെ സങ്കേതിക സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബിംസ്‌റ്റക്കിൻ്റെ ഡയറക്ടർ ആയി മലയാളിയായ പ്രശാന്ത് ചന്ദ്രനെ കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ കമ്മിറ്റി നിയമിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലാണ് ബിംസ്റ്റെക്കിൻ്റെ ആസ്ഥാനം.
ഇന്ത്യൻ ഇക്കണോമിക് സർവീസ് 2007 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇപ്പോൾ ഡൽഹിയിൽ കൃഷി കർഷകക്ഷേമ മന്ത്രാലയത്തിൽ ഡയറക്ടർ ആണ്. എറണാകുളം റീജിയണൽ പാസ്ർട്ട് ഓഫീസർ ആയിരിക്കെ മികച്ച പാസ്ർട്ട് ഓഫീസിനുള്ള ബഹുമതി നിരവധി തവണ നേടിയെടുത്തിരുന്നു. ഷിപ്പിങ് മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ആയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പേരാമ്പ്ര ഗവൺമെൻ്റ് കോളേജിലും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ ബോട്ടണി വിഭാഗം പ്രൊഫസർ ലക്ഷ്മി ശ്രീകുമാർ ആണ് ഭാര്യ. കൊല്ലം പെരുമൺ സ്വദേശിയാണ്.