Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് (കെ എഫ് ഇ) ആക്ടിങ് വർക് ഷോപ് സംഘടിപ്പിച്ചു!

02:49 PM Dec 21, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കുവൈത്തിലെ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ കുവൈറ്റ് ഫിലിം എന്തുസിയാസ്റ്റ് (കെ എഫ് ഇ ) ആക്ടിങ് വർക് ഷോപ് എനാക്ട് 2023 സംഘടിപ്പിച്ചു . കുവൈറ്റ് സിറ്റിയിലെ ഇൻ ആൻഡ് ഗൊ പ്ലാസ ഹോട്ടലിൽ വച്ച് രാവിലെ 8:00 മുതൽ വൈകിട്ട് 6 വരെ നടന്ന പരിപാടി സുപ്രസിദ്ധ സീരിയൽ-സിനിമ നടനായ യവനിക ഗോപാലകൃഷ്ണൻ നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു. മുഖ്യാഥിതിയായി ആദാമിന്റെ മകൻ അബു ചിത്രത്തിലൂടെ സുപ്രസിദ്ധനായ സംവിധായകൻ സലിം അഹമ്മദ് പങ്കെടുത്തു. സഹ സംവിധായകനും ട്രെയിനറുമായ ഹരിലാൽ ലക്ഷ്മണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. അതിനോടാനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ എനാക്ട് 2023 പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബിജു വെള്ളൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിനിമ മേഖലയിലെ തങ്ങളുടെ അനുഭവങ്ങൾ സലിം അഹമ്മദും യവനിക ഗോപാലകൃഷ്ണനും പങ്കു വച്ചു. ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികളുംഅവർ നൽകി.

Advertisement

എനാക്ട് 2023 നോടനുബന്ധിച്ച് കുവൈറ്റിലെ കലാസാംസ്‌കാരിക മേഖലകളിലെ പ്രവർത്തനത്തിന് ഷെമീജ് കുമാർ, സിന്ധു രമേശ്‌, ഹബീബുള്ള മുറ്റിച്ചുർ, ജോസ് മുട്ടം, മധു വഫ്ര,പ്രദീപ് മേനോൻ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. സലിം അഹ്മദ്, യവനിക ഗോപാലകൃഷ്ണൻ, ഹരിലാൽ ലക്ഷ്മണൻ എന്നിവരെ യഥാക്രമം പ്രോഗ്രാം ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ,കെ എഫ് ഇ ട്രഷറർ ബിൻസ് അടൂർ, കെ എഫ് ഇ പാട്രൺ ജിനു വൈക്കത് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു..ബിവിൻ തോമസ് നന്ദി പറഞ്ഞു.. ആക്ടിങ് വർക്ഷോപ്പിൽ പങ്കെടുത്തവർക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഇനിയും ഇത്തരം വർക്ഷോപ്പുകൾ സംഘടിപ്പിക്കണമെന്ന് പൊതു അഭിപ്രായ മുയർന്നു. പങ്കെടുത്ത എല്ലാവർക്കും മുഖ്യതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisement
Next Article