ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
തൃശ്ശൂർ: 2021 ജനുവരി മുതൽ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട 2 ശതമാനം ക്ഷാമബത്ത ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക നൽകാതെ ഉത്തരവായതിൽ കേരള ഗസറ്റഡ് ഓഫീസ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നിലവിൽ സർക്കാർ ജീവനക്കാർക്ക് 28 ശതമാനം ക്ഷാമബത്ത ലഭിക്കേണ്ട സ്ഥാനത്ത് ഏപ്രിൽ മാസം മുതൽ 9% ക്ഷാമബത്ത മാത്രമാണ് ലഭിക്കാൻ പോകുന്നത. എന്നാൽ കുടിശ്ശിക തുക നൽകാതെ ക്ഷാമബത്ത ഉത്തരവ് ഇറങ്ങുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും, സർക്കാർ ജീവനക്കാരുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന വഞ്ചനാപരമായ നിലപാടിൽ കെജിഒയു തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതിഷേധ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി എം ഷൈൻ , വർക്കിംഗ് പ്രസിഡന്റ് സി. വി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് ഡോ. സി.ബി അജിത്ത് കുമാർ, ട്രഷറർ എ. എൻ മനോജ്, സി എം അനീഷ്, പി. പി ശരത് മോഹൻ , ഇ കെ സുധീർ, ടി. കെ. ജോസഫ്, കെ പി ഗിരീഷ് എന്നിവർ സംസാരിച്ചു