അശരണർക്ക് ആശ്വാസമായി കെജിഒയു വനിത കൂട്ടായ്മ
08:30 PM Sep 12, 2024 IST | Online Desk
Advertisement
തൃശ്ശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ല വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമവർമ്മപുരം സ്നേഹ വീട്ടിലുള്ള അമ്മമാർക്കും- സഹോദരി- സഹോദരന്മാർക്കും ഓണ സമ്മാനമായി ബെഡുകൾ വിതരണം ചെയ്തു.
Advertisement
കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ല വനിതാ ഫോറം കൺവീനർ വി.എസ് സുബിത അധ്യക്ഷയായിരുന്നു. കെജിഒയു വനിതാ വിഭാഗം നേതാക്കളായ ഡോ:ജാസുലക്ഷ്മി, ഗ്രേസി, ശ്രീലേഖ, അനിത, മിനി KGOU സംസ്ഥാന ജനറൽ സെക്രട്ടറി വിഎം ഷൈൻ, ജില്ലാ പ്രസിഡന്റ് ഡോ: സി.ബി അജിത്ത് കുമാർ, ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ, ട്രഷറർ ഇ.കെ സുധീർ, ഡോ: അനീഷ്, സൈജോ ചാലിശ്ശേരി, സ്‌നേഹ വീട് മാനേജർ ഷീല, രാഗി സിസ്റ്റർ തുടങ്ങിയവർ അമ്മമാർക്കും സഹോദരി സഹോദരൻമാർക്കും ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സ്നേഹ വീട്ടിലെ അമ്മമാരുടെ ഓണപ്പാട്ടുകൾ ചടങ്ങിന് സന്തോഷം പകർന്നു.