Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ അംഗീകരിക്കില്ല; വി ഡി സതീശൻ

07:48 PM Aug 29, 2024 IST | Online Desk
Advertisement
Advertisement

തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തീർത്തും പ്രതികൂലമായി ബാധിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കാൻ പ്രതിപക്ഷം സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികേന്ദ്രീകരണത്തിന്റെ കാലഘട്ടത്തിൽ ഖാദർ കമ്മീഷൻ കേന്ദ്രീകരണത്തിലേക്കു നയിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സാധ്യതകളെയോ, വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കിനെയോ തടയിടാൻ റിപ്പോർട്ടിൽ ഒന്നുമില്ല. പ്രൈമറി സെക്കൻഡറി ഹയർ സെക്കണ്ടറി മേഖലകളെ ധാരണകളില്ലാതെ കൂട്ടിക്കെട്ടി നിലവിലെ നന്മകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 25 വർഷം മുമ്പ് പറയുന്ന കാര്യങ്ങൾ ആവർത്തിക്കാൻ ഒരു കമ്മിറ്റിയുടെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കലഹരണപ്പെട്ട നിർദ്ദേശങ്ങളാണ് അവർ മുന്നോട്ടു വെക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി സാധ്യതകളെ പരിഗണിക്കാത്തതും വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വിഷയങ്ങളിൽ യാതൊരു ശാസ്ത്രീയ പഠനം നടത്താതെയുമുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ്‌ ഹാളിൽ സംഘടിപ്പിച്ച 'ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ ഒരു പുനർ വായന' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ജനറൽ കൺവീനർ കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ എൻ എ ഖാദർ, അച്യുത് ശങ്കർ എസ് നായർ എന്നിവർ വിഷയാവതരണം നടത്തി. വിവിധ അധ്യാപക സംഘടനാ നേതാക്കളായ പി കെ അരവിന്ദൻ, ആർ അരുൺകുമാർ, അനിൽ എം ജോർജ്, വി കെ അബ്ദുറഹിമാൻ, ടി പി അബ്ദുൾ ഹഖ്, കെ സിജു, പ്രദീപ്കുമാർ, സുനിൽ, ദിനേശൻ, ഡി ആർ ജോസ് എന്നിവർ സംസാരിച്ചു കെ എം അബ്ദുള്ള സ്വാഗതവും എ വി ഇന്ദുലാൽ നന്ദിയും പറഞ്ഞു.

Tags :
kerala
Advertisement
Next Article