ഖലിസ്ഥാന്റെ ബോംബ് ഭീഷണി ; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്
11:05 AM Jul 22, 2024 IST | Online Desk
Advertisement
ന്യൂഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള ഭീഷണി സന്ദേശം എംപിമാർക്ക് ലഭിച്ചത്. മലയാളി രാജ്യസഭാ എംപിമാരുമായ എ.എ.റഹിമിനും വി.ശിവദാസിനുമാണ് സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരികളുടെ ഭരണത്തിൻകീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അത് നേരിടേണ്ടയെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നുമായിരുന്നു ഭീഷണി. സന്ദേശം ലഭിച്ച ഉടൻ എംപിമാർ ഡൽഹി പൊലീസിന് വിവരം കൈമാറി.
Advertisement