കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ കെ.ഐ.സി അനുശോചിച്ചു.
കുവൈത്ത് സിറ്റി : കുവൈത്ത് അമീറും മനുഷ്യത്വത്തിന് വലിയ പരിഗണ നൽകിയ അറബ് ലോകത്തെ സമാധാന ദൂതനുമായിരുന്ന ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.
മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുകയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന് തന്നെ മാതൃകയാകുന്ന രൂപത്തിൽ കുവൈത്തിനെ മാറ്റുകയും ചെയ്ത അമീറിന്റെ വേര്‍പ്പാട് സ്വദേശികള്‍ക്കെന്ന പോലെ പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്. അറബ് ലോകത്തെ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ പ്രശ്ന പരിഹാരങ്ങള്ക്കായുളള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.പ്രവാസി സമൂഹത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തുവാൻ അദ്ദേഹം അതീവ തത്പരനായിരുന്നു.
രാജ്യത്തെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയും നിശ്ചയദാര്ഢ്യത്തോടെയുമുളള തീരുമനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ പ്രശംസനീയമായിരുന്നു.
പതിറ്റാണ്ടുകളായി സൗഹൃദ ബന്ധം പുലര്‍ത്തി വരുന്ന നമ്മുടെ രാജ്യത്തോടും പ്രവാസി സമൂഹത്തോടും അദ്ദേഹം അനുഭാവപൂര്ണ്ണമയ സമീപനവും സഹകരണവുമാണ് നല്കി വന്നിരുന്നതെന്നും കെ.ഐ.സി ഭാരവാഹികള്‍ അനുശോചനകുറിപ്പില്‍ വ്യക്തമാക്കി.