For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള ശ്രമം എതിർക്കും : കെ.ഐ.സി കുവൈറ്റ്!

ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള ശ്രമം എതിർക്കും   കെ ഐ സി കുവൈറ്റ്
Advertisement

കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര വാർഷിക കൗൺസിൽ മീറ്റ്, വഫ്റ- സിദ്റ റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ  വ്യാഴാഴ്ച്ച നടന്ന പരിപാടിയിൽ സംഘടനയുടെ കേന്ദ്ര കൌൺസിൽ അംഗങ്ങൾ സംബന്ധിച്ചു.  ചെയർമാൻ ശംസുദ്ധീൻ ഫൈസി ഇടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.  കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അംഗങ്ങൾക്കുള്ള ഉപദേശ സെഷൻ അവതരിപ്പിച്ചു. ഹുസ്സൻ കുട്ടി നീറാണി പ്രവർത്തന റിപ്പോർട്ടും ഇ.സ് അബ്ദുറഹിമാൻ ഹാജി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.  വൈസ് പ്രസിഡന്റുമാരായ അബ്ദുല്ലത്തീഫ് എടയൂർ, മുസ്തഫ ദാരിമി എന്നിവർ സന്നിഹി തരാ യിരുന്നു .

Advertisement

സെക്രട്ടറിമാരായ ഇസ്മായിൽ ഹുദവി (ദഅവ & ഇബാദ്), ശിഹാബ് മാസ്റ്റർ (വിദ്യാഭ്യാസം),  ഹുസ്സൻ കുട്ടി (മുസാനദ), നാസർ കോഡൂർ (സർഗ്ഗലയ), മുനീർ പെരുമുഖം (മീഡിയ & ഐ.ടി), ഫൈസൽ കുണ്ടൂർ (വിഖായ),  കേന്ദ്ര കൺവീനർമാരായ ആരിഫ് (ഉംറ), ശിഹാബ് കോഡൂർ (റിലീഫ്) എന്നിവർ 2023 വർഷ കാലത്തെ വിങ്ങിന്റെ പ്രവത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.   മീഡിയ & ഐ.ടി സെക്രട്ടറി എഞ്ചിനീയർ മുനീർ പെരുമുഖം പ്രമേയം അവതരിപ്പിച്ചു.  ഗ്യാൻ വ്യാപി മസ്ജിദിനുള്ളിൽ പൂജാ കർമ്മങ്ങൾക്ക് അനുമതി നൽകിയ ജില്ലാ കോടതിയുടെ വിധിക്കെതിരെ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവർത്തിക്കാനും, ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി രണ്ടാം കിട പൗരന്മാരായി മുദ്ര കുത്താനുമുള്ള  ശ്രമങ്ങൾക്കെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രമേയം  അവതരിപ്പിച്ചു.

ശിഹാബ് മാസ്റ്റർ വിവിധ ആക്ടിവിറ്റികൾ അവതരിപ്പിച്ചു. ആദിൽ വെട്ടുപാറ, ഹസൻ തഖ്‌വ, തസ്‌ലീം സി.പി, സുബൈർ, ഫൈസൽ ടി വി, ഇല്യാസ് ബാഹസൻ തങ്ങൾ, എന്നിവർ പരിപാടികൾ ഏകോപിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗ തം പറഞ്ഞു. ഫൈനാൻസ് സെക്രട്ടറി  ഫാസിൽ കരുവാരകുണ്ട് നന്ദി പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.