Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ത‌ട്ടിക്കൊണ്ടു പോകൽ: പ്രതികൾ കൂടുതൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തെന്നു പൊലീസ്

11:59 AM Dec 12, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു. പ്രതികൾക്കെതിരേ കൂടുതൽ തെളിവുകൾ കിട്ടിയതായി പൊലീസ്. പത്മകുമാറും കുടുംബവും ഹണി ട്രാപ്പ്, സ്വർണം തട്ടിയെടുക്കൽ, തുടങ്ങിയ കുറ്റകൃത്യങ്ങളും പദ്ധതി ഇട്ടിരുന്നതായുള്ള സംശയിക്കുന്നു. തെളിവെടുപ്പ് ഇന്നും തുടരും.
പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികളുടെ തട്ടിപ്പ് വിവരങ്ഹൾ പത്മകുമാറിൻ്റെ ഭാര്യ അനിത കുമാരിയും മകൾ അനുപമയും ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു. ഈ ഡയറി പൊലീസ് കണ്ടെടുത്തു. അനിതകുമാരിയുടെയും അനുപമയുടെയും ഡയറികളിൽ നിന്ന് മറ്റൊരു ക്രിമിനൽ പദ്ധതിയുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനായി ഇവർ വിവിധ സ്ഥലങ്ങളിൽ പോയി വയോധികരെ നിരീക്ഷിച്ചിരുന്നു. അവരുടെ ദേഹത്തുള്ള ആഭരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇവർ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ. മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ചില വ്യക്തികളെ കണ്ടെത്തി അവർ കുട്ടികളെ ലെെംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ഭീഷണിപ്പെടുത്തി ആ കേസ് ഒത്തുതീർക്കാൻ വലിയ തുകകൾ ആവശ്യപ്പെടുന്ന പദ്ധതിയും ഇവർക്കുണ്ടായിരുന്നു. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഈ വിവരം പുറത്തു പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടാൻ ലക്ഷ്യമിട്ടത്. എന്നാൽ ഈ പദ്ധതികളൊന്നും നടന്നിരുന്നില്ല. ഏറ്റവും എളുപ്പമുള്ള പദ്ധതിയെന്ന നിലയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതോടെ പ്രതികൾക്ക് പിടിവീഴുകയായിരുന്നു.

Advertisement

Advertisement
Next Article