Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ ഐ ജി കേന്ദ്ര നേതൃത്വം സക്കീർ ഹുസൈൻ തുവ്വൂരിനു യാത്രയയപ്പ് നൽകി

12:49 AM Dec 31, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : കുവൈത്ത് പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ. ഐ. ജി. മുൻ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ തുവ്വൂരിന് കെ. ഐ. ജി. കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. ഫൈസൽ മഞ്ചേരി, പി. കെ. മനാഫ്, അൻവർ സഈദ്, കെ.എ. അബ്ദുൽ ജലീൽ, റഫീഖ് ബാബു, റിഷ്‌ദിൻ അമീർ, നൗഫൽ, അറഫാത്ത്, അബ്ദുൽ വാഹിദ്, മുനീർ മഠത്തിൽ, ഹഷീബ്, ലായിക്ക് അഹ്‌മദ്‌, മെഹബൂബ അനീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സക്കീർ ഹുസൈൻ തുവ്വൂരിനുള്ള ഉപഹാരം ശരീഫ് പി. ടി, അൻവർ സഈദ് എന്നിവർ കൈമാറി. സക്കീർ ഹുസൈൻ തുവൂർ മറുപടി പ്രസംഗം നടത്തി. റൗദ ജംഇയ്യത്തുൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന കെ. ഐ. ജി. കുവൈത്ത് കേന്ദ്ര പ്രവർത്തക സമ്മേളനത്തിൽ പ്രസിഡണ്ട് പി. ടി. ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.

Advertisement

Advertisement
Next Article