ചുറ്റുമുള്ളവരെ പരിഗണിക്കാ തെയുള്ള അനുഷ്ഠാനം സ്വീകരി ക്കപ്പെടുകയില്ല:സി ടി സുഹൈബ്
കുവൈറ്റ് സിറ്റി : തനിക്കു ചുറ്റുമുള്ളവരെ കാണാതെ, അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന ഏതൊരു അനുഷ്ടാനവും അല്ലാഹു സ്വീകരിക്കപ്പെടുകയില്ല എന്നാണ് പരിശുദ്ധ ഖുർആൻ വിവക്ഷിക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജനാബ് സി ടി സുഹൈബ് പറഞ്ഞു. അപരന്റെ വേദന മനസ്സിലാക്കാത്തവന്റെ പ്രാർത്ഥനക്ക് ഫലമില്ല. തെറ്റായ കാര്യങ്ങൾ ഒഴിവാക്കാതെയുള്ള അനുഷ്ഠാനത്തിനും ഫലമുണ്ടാവില്ല. കേരള ഇസ്ലാമിക് ഗ്രൂപ്പ് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വ ങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഇഫ്താർ വിരുന്നിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുവൈറ്റ് സിറ്റിയിലെ 'ഇൻ ആൻഡ് ഗോ ഹോട്ടൽ' ബോൾറൂമിൽ നടന്ന ചടങ്ങിൽ കെ ഐ ജി പ്രസിഡന്റ് പി ടി ഷെരീഫ് അധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ നന തുറകളിലുമുള്ള വ്യക്തികളുമായുള്ള സൗഹൃദം ദൃഡപ്പെടുത്തുന്നതിന് ബോധപൂർവമായ ഇത്തരം ഒത്തുചേരലുകൾക്ക് കെ ഐ ജി നിരന്തരം ശ്രമിക്കാറുണ്ടെന്ന്ശ്രി പി ടി ഷെരീഫ് വെളിപ്പെടുത്തി. ജന. സെക്രട്ടറി ഫിറോഷ് ഹമീദ് സ്വാഗതം ആശംസിച്ചു . വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി റംസാൻ സന്ദേശം നൽകി. മറ്റു വൈസ് പ്രസിഡണ്ടുമാരായ സാക്കിർ ഹുസൈൻ തുവ്വൂർ , അൻവർ സൈദ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.അനീസ് അബ്ദുസ്സലാമിൻ്റെ ഖുർആൻ പാരായണത്തോടെയാണ് സ്നേഹസംഗമം ആരംഭിച്ചത്. സാമൂഹിക സാംസ്‌കാരിക വ്യാപാര മേഖലകളിലെ വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ കുവൈറ്റ് മലയാളി സമൂഹത്തിന്റെ പരിച്ഛേദമായ ഒട്ടേറെപ്പേർ കെ ഐ ജി ഇഫ്താർ സ്നേഹ സംഗമത്തിൽ പങ്കു ചേർന്നു.