Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉന്നത വ്യക്തിത്വ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനം !

10:32 AM Nov 20, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : ഉന്നത വ്യക്തിത്വ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനം. പ്രകാശം പരത്തി അര നൂറ്റാണ്ട് എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ച ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം പ്രമുഖ വ്യകതിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും സമൂഹത്തിലെ നാനാതുറകളിലുള്ള ബഹുജനങ്ങളുടെ പങ്കാളിത്തമുണ്ടായി. കുവൈത്ത് ഔഖാഫ് മന്ത്രാലയം അസിസ്റ്റൻഡ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കുവൈത്തിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ശ്രദ്ധേയമായ പരിപാടികൾകൊണ്ട് നിറഞ്ഞുനിൽക്കുന്ന വലിയ പ്രവാസി കൂട്ടായ്മയാണ് കേരള ഇസ്‌ലാമിക് ഗ്രുപ്പ് എന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയ ത്തിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് നേരുന്നുവെന്നും ബഹു: നാസർ അൽ മുതൈരി പറഞ്ഞു.

Advertisement

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി. മധ്യ പൗരസ്ത്യ രജ്ജ്യങ്ങളിലെ സംഭവ വികാസങ്ങളും നീതിക്കുവേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പും അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിലുള്ള മാതൃ രാജ്‌ജ്യത്തിന്റെ തെറ്റായ നിലപാടുകളെ ശ്രി മുജീബ് റഹ്മാൻ ചോദ്യം ചെയ്തു. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് വിഖ്യാത സൃഷ്ടികളുടെ പിൻബലത്തോടെ പലസ്തിനിൻ വിഷയം അനാവരണം ചെയ്തു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ താൻ എഡിറ്റർ ആയിരിക്കുന്ന ചാനലിനെതിരെ കേന്ദ്ര ഗവർമെന്റ് കൈകൊണ്ട് നടപടികളെ നിശിതമായി വിമർശിച്ചു. മുൻ വിധിയോടെയുണ്ടായ ചില കോടതി നടപടികളെയും ഒടുവിൽ ഉന്നത നീതി പീഠത്തിൽ നിന്നും ലഭിച്ച ആശ്വാസ വിധിയെയും അദ്ദേഹം വിശദീകരിച്ചു.

മുൻ കുവൈത്ത് പാർലമെന്റ് അംഗം ഡോക്‌ടർ നാസിർ ജാസിം അബ്ദുല്ലാഹ് അൽ സാനി, കെ.ഐ.ജി. മുൻ പ്രസിഡണ്ടുമാരായ പി.കെ.ജമാൽ, കെ.എ.സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മുൻ വഖ്‍ഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ജംഇയ്യത്തുൽ ഇസ്‌ലാഹ് ബോർഡ് ഓഫ് ഡയറക്ടർസ് ഡപ്യൂട്ടി ചെയർമാൻ മുഹമ്മദ് അലി അൽ ഉമർ, ജംഇയത്തുൽ ഇസ്‌ലാഹ് ഇസ്‌ലാമിക് കോഓപ്പറേഷൻ ഡയറക്ടർ അബ്ദുൽ മുഹ്സിൻ അല്ലഹ്‌വ് എന്നിവരും കുവൈത്തിലെ വിവിധ സംഘടനകളുടെ സാരഥികളും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.

നാൾവഴികൾ നാഴികകല്ലുകൾ എന്ന അതി ബൃഹത്തയ സ്മരണിക പി.മുജീബ് റഹ്‌മാൻ, കെ.ഇ.എൻ., പ്രമോദ് രാമൻ, പി.കെ.ജമാൽ, കെ.എ.സുബൈർ എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു . കുവൈത്തിൽ നാൽപ്പത് വർഷം പൂർത്തിയാക്കിയ കെ.ഐ.ജി.പ്രവർത്തകരായ അഷ്‌റഫ് മുഹമ്മദ്, സമീർ മുഹമ്മദ്, പി. കെ.അബ്‌ദുൽ ലത്തീഫ്, ഇസ്‌ഹാഖ്‌ മൂസ, കുറ്റിയിൽ അബ്‌ദു റഹ്‌മാൻ, എം കെ.മുസ്‌തഫ, പി.കെ.ഹുസൈൻ, വി എം. ഇസ്‌മാഈൽ, വി പി ഹബീബ് ഹസൻ, പി മുസ്തഫ എന്നിവരെ കസവ് ഷാളുകൾ അണിയിച്ച് ആദരിച്ചു. ഹഷീബ്, മുഖ് സിത്, യാസിർ എന്നിവരുടെയും സൈബ, മൻഹ, ഫിസ, സുൽഫ, നബ, ഹന, അസ്‌വ എന്നിവ രുടെയും വ്യത്യസ്‍തമായ ഫലസ്‌തീൻ ഗാനങ്ങൾ ശ്രദ്ധേയമായി . ഡോക്‌ടർ അലിഫ് ഷുക്കൂർ അറബ് അതിഥികൾക്ക് സ്വാഗതം പറഞ്ഞു.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. അബ്‌ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു. മറ്റു കെ ഐ ജി നേതാക്കൾ നേതൃത്വം നൽകി.

Advertisement
Next Article