For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'കോളനി' പേരുമാറ്റുന്നതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ടെന്ന് മന്ത്രി ഒ.ആര്‍. കേളു

04:12 PM Sep 06, 2024 IST | Online Desk
 കോളനി  പേരുമാറ്റുന്നതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ടെന്ന് മന്ത്രി ഒ ആര്‍  കേളു
Advertisement

കാസര്‍കോട്: എസ്.സി, എസ്.ടി, കോളനികളുടെ പേരുമാറ്റുന്നതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ടെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Advertisement

ഈ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍തന്നെ ഇതുസംബന്ധിച്ച തര്‍ക്കമുണ്ട്. അവരുടെ പൈതൃകത്തിന് എതിരാണെന്ന് തോന്നലുണ്ട്. അതിനുപുറമെ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ കോളനി എന്ന പേരുതന്നെ വേണം.

അതുകൊണ്ട് കേന്ദ്ര തീരുമാനം കൂടിയുണ്ടായാല്‍ മാത്രമേ പേരുമാറ്റം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനാകുവെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളില്‍ 80 ശതമാനം പേര്‍ക്ക് 2022-23, 2023 -24 വര്‍ഷത്തെയും ഇ-ഗ്രാന്റ് ലഭ്യമാക്കിയിട്ടുണ്ട്. 2024 -25 വര്‍ഷത്തെ ഇ -ഗ്രാന്റ് വിതരണം ആരംഭിച്ചിട്ടില്ല.

അവശേഷിക്കുന്ന കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോകുന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.