For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്- ട്രെയിലർ പുറത്ത്

11:04 AM Feb 13, 2024 IST | ലേഖകന്‍
കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്  ട്രെയിലർ പുറത്ത്
Advertisement

'കിം​ഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. 'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ഭാഗമാണിത്.

Advertisement

ആക്ഷനും സാഹസികതയും നിറഞ്ഞ ട്രെയിലറിൽ മനുഷ്യരെ വേട്ടയാടുന്ന കുരങ്ങുകളുടെ രാജാവിനെയും മനുഷ്യനോട് സിംപതി തോന്നുന്ന രണ്ടു കുരങ്ങുകളുടെ കഥയുമാണ് പറയുന്നത്. ഓവൻ ടീ​ഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ.ഈ വർഷം മേയ് പത്തിന് ചിത്രം റിലീസ് ചെയ്യും. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, ഡോൺ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്നിവയാണ് ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങൾ.

Tags :

ലേഖകന്‍

View all posts

Advertisement

.