For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്

12:36 PM Nov 05, 2024 IST | Online Desk
ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്
Advertisement

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB - Temple Solutions ചോറ്റാനിക്കര ദേവി ക്ഷേത്രത്തിനു കൈമാറി. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ കിയോസ്ക് ആണ് നവംബർ 1 ന് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ, രസീതുകൾ, മറ്റു വിവരങ്ങൾ എന്നിവ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിച്ചത്. ഭക്തർക്ക് ക്ഷേത്രത്തിലെ വഴിപാടുകൾ ശീട്ടാക്കാനും വഴിപാട് തുക കിയോസ്കിൽ തെളിയുന്ന ക്യുആർ കോഡ് ഉപയോഗിച്ചു അടയ്ക്കാനും സാധിക്കും. കൂടാതെ, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കിയോസ്കിലൂടെ ലഭിക്കും. ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ ആഗോള സേവനദാതാക്കളായ സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചാണ് കിയോസ്‌ക് സ്ഥാപിച്ചത്.

Advertisement

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്‌മായ ബിജി എസ് എസ്, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡ്‌മായ മധു എം എന്നിവർ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധൻ, പ്രേംരാജ്, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ പിള്ള എന്നിവർക്ക് കിയോസ്‌ക് കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ്, ക്ലസ്റ്റർ ഹെഡ് അൻസ, ബിസിനസ് (ഗവൺമെന്റ്) ചീഫ് മാനേജർ രഞ്ജിത്ത് ജി പി, എരുവേലി ബ്രാഞ്ച് മാനേജർ അശ്വതി അയ്യർ, സെനിയ എംഡി അരുൺ മോഹൻ, ജയദേവൻ ഡി, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, IT വിഭാഗം ഹെഡ് ശ്രീമതി റോഷ്‌നി, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.