For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Advertisement

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജ (കെ.ജെ. പി.എസ്സ്) ത്തിന്റെ ഇഫ്‌താർ സംഗമം മാർച്ച് 20 ബുധനാഴ്ച്ച വൈകിട്ട് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു. പ്രസിഡന്റ് ശ്രീ. അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച സംഗമം മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ഇഫ്‌താർ പ്രോഗ്രാം കൺവീനർ അൽ-അമീൻ മീരസാഹിബ് സ്വാഗതം ആശംസിച്ചു. ശ്രി ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ആത്മ സംസ്കരണത്തിനുള്ള അവസരമാണ് റംസാൻ നൽകുന്നതെന്നും ഇത്തരത്തിലുള്ള സമൂഹ നോമ്പ് തുറ മാനരാശിയുടെ ഐക്യത്തിന്റെ മഹത്തായ സന്ദേശമാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ മാനേജർ ശ്രീ ജോൺ തോമസ്, രക്ഷാധികാരികളായ ശ്രീ ജോയ് ജോൺ തുരുത്തിക്കര ശ്രീ ജേക്കബ് ചണ്ണപ്പെട്ട, ശ്രി ലാജി ജേക്കബ്, ജനറൽ സെക്രട്ടറി ശ്രീ ബിനിൽ ടി. ഡി, വനിതാ ചെയർ പേഴ്സൺ ശ്രീമതി രഞ്ജന ബിനിൽഎന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീ അനിൽ കുമാർ, ജോയിന്റ് ട്രഷർ ശ്രീ. സലീൽ വർമ്മ, ഓർഗനൈസേഷൻ സെക്രട്ടറി ശ്രീ. ലിവിൻ വർഗീസ് , ആർട്സ് സെക്രട്ടറി ശ്രീ ബൈജൂ മിഥുനം, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി ശ്രീ രാജൂ വർഗ്ഗീസ്, അബ്ബാസിയ കൺവീനർ ശ്രീ ഷാജി സാമുവൽ, മംഗഫ് കൺവീനർ ശ്രീ. നൈസാം റാവുത്തർ, സാൽമിയ കൺവീനർ ശ്രീ.അജയ്‌ നായർ, മെഹബുള്ള മുൻ കൺവീനർ ശ്രീ ലാൽജി എബ്രഹാം, ശ്രീ. സജി കുമാർ പിള്ള , ശശി കർത്ത, സിബി ജോസഫ് , സജിമോൻ തോമസ്, സജിമോൻ ഒ, റിയാസ് അബ്ദുൽ വാഹിദ്തു, അനിശ്രി ജിത്, ഷംന അൽഅമീൻ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ നോമ്പുതുറയും, ഇഫ്താർ വിരുന്നും നടത്തപ്പെട്ടു. ട്രഷർ ശ്രീ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.