For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Advertisement

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി 68-ാമത് കേരള പിറവിയോടുനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ, 68-ാമത് പിറവി ദിനത്തോടനുബന്ധിച്ചാണ് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 2024 നവംബർ 1 ന്, ഉച്ചയ്ക്ക് 1 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ 30 ഓളം ദാതാക്കൾ രക്തം ദാനം ചെയ്തു.

Advertisement

മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് ഹെഡ് ബഷീർ ബത്ത, ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി ഡി സ്വാഗതവും, രക്ഷാധികാരി ശ്രീ ജേക്കബ് ചണ്ണപ്പെട്ട, ബിഡികെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, രക്തദാന ക്യാമ്പിന്റെ കൺവീനർ ഷാഹിദ് ലബ്ബ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സമാജം സെക്രട്ടറിമാർ, യൂണിറ്റ് കൺവീനർമാർ, വനിതാവേദി അംഗങ്ങൾ, ബി ഡി കെ കുവൈറ്റ് - ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.