സൈബർ കുറ്റകൃത്യങ്ങൾക്ക എതിരെ നടപടി വേണം: കെ കെ രമ എംഎൽഎ
കുറ്റ്യാടി: വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും യു ഡി എഫിന്റെ വനിതനേതാക്കൾക്കും എതിരെ സി പി എം നടത്തുന്ന നീചമായ പ്രചാരണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീ കരി ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. ഇടതു സൈബർ പ്രചാർണം സകല മര്യാദകളും ലംഘിക്കുകയാണ്. വ്യാജ വീഡിയോകൾ നിർമിച്ചും പൊതുമണ്ഡലത്തിൽ അസഭ്യം പറഞ്ഞും അവർ വിലസുകയാണ്. അവർക്കെതിരെ നൽകുന്ന പരാതികൾ പോലീസ് പരിഗണിക്കുന്നേ ഇല്ല. ഇവർക്കെതിരെ വിധിയെഴുതാൻ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത് 79ആം ബൂത്ത് യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ. സി വി മൊയ്‌തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സബിത മണക്കുനി, വി പി മൊയ്‌തു, എ കെ വിജീഷ്, എ സി മജീദ്. കെ പി മജീദ്. പി പി ആലിക്കുട്ടി, ടി എം അമ്മദ്, കെ സി നൗഷാദ്, പി സുബൈർ, സന്ധ്യ കരണ്ടോട്, എസ് ജെ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.