വിദ്യഅഭ്യസിക്കാതെ സാങ്കേതിക രംഗത്ത്നിലകൊള്ളുക അസാധ്യം : സി. കുഞ്ഞഹമ്മദ് ഹാജി
കുവൈറ്റ് സിറ്റി : സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ച ആധുനിക ലോകത്ത് വിദ്യാഭ്യാസപരമായി മുന്നേറാതെ നിലകൊള്ളുക അസാധ്യമാണെന്ന് കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ചെയർമാനും, കാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യവുമായ സി. കുഞ്ഞഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ ) കാസർഗോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി എച്ച് അബ്ദുൽ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ കെ എം എ മുൻ ചെയർമാൻ എൻ എ മുനീർ തൃക്കരിപ്പൂർ ആമുഖ ഭാഷണം നടത്തി. പ്രവാസലോകത്തെ ചെറിയൊരു കൈതിരിയായി വെളിച്ചം പകർന്ന് ഇന്ന് പ്രകാശഗോപുരമായി മാറിയ കെ കെ എം എ എന്ന സംഘടനയുടെ ചരിത്രം മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ വിശദീകരിച്ചു.
വ്യക്തവും കൃത്യതയുമാർന്ന രീതിയിൽ പഠനത്തെ മുന്നോട്ടു കൊണ്ടു പോയാൽ ഏത് മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കുമെന്ന് പ്രമുഖ മോട്ടിവേറ്റർ കെ മുഹമ്മദ് ശരീഫ് തങ്കയം കുട്ടികൾക്കുള്ള പഠന ക്ലാസ്സിൽ പറഞ്ഞു. കുവൈത്തിലെ വിവിധ ശാഖാ പ്രതിനിധികളും, സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രതിനിധികളും കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
കെ കെ എം എ ഐ ഡി കാർഡ് വിതരണം സംസ്ഥാന രക്ഷാധികാരി പാലക്കി അബ്ദുൽ റഹിമാൻ ഹാജിക്ക് നൽകി സംസ്ഥാന പ്രസിഡന്റ് കെ കെ കുഞ്ഞബ്ദുല്ല നിർവ്വഹിച്ചു. ചൂട് കാലാവസ്ഥയിലും കുടിവെള്ളത്തിന് ദുരിതം പേറുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി കുടിവെള്ളമെത്തിക്കാൻ പ്രവാസ ജീവിതത്തിന്നിടയിലും നാട്ടിലെത്തി തൻ്റെ സമയവും, സമ്പത്തും കാരുണ്യപ്രവർത്തനത്തിന്നായി ചിലവഴിക്കുന്ന ഇ കെ ഖാലിദ് ഹാജി, സഹായവർത്തിയായ ഇ അബ്ദുറഹിമാൻ ഹാജി എന്നിവരെ മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കെ കെ എം എ യുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
മുനീർ തുരുത്തിയുടെ ഖിറാഅത്തോടെ ആരംഭിച്ച വിദ്യാർഥി സംഗമത്തിന് ജില്ലാ ജനറൽ സെക്രട്ടറി ദിലിപ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു. കെ കെ എം എ സംസ്ഥാന പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുള്ള, സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി, കണ്ണൂർജില്ല പ്രസിഡൻറ് ടി എം ഇസ്ഹാഖ്, സംസ്ഥാന ഉപദേശക സമിതിയംഗം പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുല്ല കുഞ്ഞി കൊടി വളപ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ല ട്രഷറർ എൻ പി അഹമ്മദ് കടിഞ്ഞുമൂല , പി കുഞ്ഞാമത്, ടി എ നൂറുദീൻ, സെക്രട്ടറിമാരായ എ എച്ച് ഇബ്രാഹിം, പി അബ്ദുൾ ഖാദർ, പി പി ഇസ്മായിൽ കെ ഉമ്മർ, സി എം മുഹമ്മദ് കള്ളാർ, എ അബ്ദുൾ റസ്സാക്ക്, ടി.കെ അബ്ദുൽ കലാം, ഹനീഫ കോട്ടോടിഎന്നിവർ പരിപാടിക്ക് നേത്രത്വം നൽകി പി എം എച്ച് ബക്കർ നന്ദി പറഞ്ഞു.