Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് 'കെ കെ എം എ' യുടെ കൈതാങ്ങ്!

07:22 PM Nov 12, 2023 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : ഗസ്സയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും അഗ്നിക്ക് ഇരയാക്കി വെള്ളവും ഭക്ഷണവും, ചികിത്സയും ലഭിക്കാതെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അരിയും, ബ്ലാങ്കറ്റും നൽകി കെ കെ എം എ യുടെ സ്വാന്തനം. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ (കെ കെ എം എ) ആറായിരത്തിൽ പരം റൈസ് ബാഗുകളും ബ്ലാങ്കറ്റു അങ്കാറയിലെ കുവൈത്ത് റെഡ്ക്രെസൻ്റിന് കൈമാറി.

Advertisement

സയണിസ്റ്റ് ക്രൂരതക്ക് ഒരു മാസം പിന്നിടുമ്പോൾ അശാന്തിയുടെ ഭൂമികയായി ഫലസ്തീൻ മാറി കഴിഞ്ഞു. ഭൂമിയിൽ ഒരു നരകമുണ്ടങ്കിൽ അത് ഗസ്സയാണെന്ന് ലോകം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. ഗസ്സയിൽ നാലായിരത്തിലേറെ കുട്ടികൾ ഉൾപ്പെടെ പതിനായിരത്തിന് മുകളിൽ മനുഷ്യ ജീവൻ പൊലിഞ്ഞു കഴിഞ്ഞു.മാനവികതയിൽ വിശ്വസിക്കുന്ന മുഴുവൻ രാഷ്രട്രവും, ജനതയും ഫലസ്തീന്റെ രക്ഷക്കായി തെരുവിൽ ഇറങ്ങുന്ന ഈ സാഹചര്യത്തിൽ അവരെ സഹായിക്കുവാനുള്ള ബാധ്യത കെ കെ എം എ ഏറ്റെടുക്കുക യായിരുന്നു.നൂറ്റി ഇരുപത് മണിക്കൂർ കൊണ്ട് അയ്യായിരം ബ്ലാങ്കെറ്റ്, അയ്യായിരം റൈസ് ബാഗ് എന്നചാലൻഞ്ച് ആണ് കെ കെ എം എ പ്രഖ്യാപിച്ചത്. പ്രവർത്തകരുടെയും സുമനസുകളു ടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് 6560 ബ്ലാങ്കറ്റ് പൊതികളും 5807 റൈസ് ബാഗ് കളും കഴിഞ്ഞ ദിവസം കുവൈത്ത് റെഡ്ക്രസന്റിന് കെ കെ എം എ കൈമറുകയുണ്ടായി.

കെ കെ എം എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ന്റെ അധ്യക്ഷതയിൽ നടന്ന കൈമാറ്റ ചടങ്ങിൽ ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു ചാലഞ്ച് ടീം ലീഡർ പി കെ അക്ബർ സിദ്ദിഖ് ഡെപ്യൂട്ടി ലീഡർമാരായ ബി എം ഇക്ബാൽ, എഞ്ചിനീയർ നവാസ് കാതിരി, വർക്കിംഗ്‌ പ്രസിഡന്റ്‌ എച്ച് എ ഗഫൂർ, ട്രഷറർ മുനീർ കുണിയ, വൈസ് പ്രസിഡന്റ്റുമാരായ സംസം റഷീദ്, കെസി അബ്ദുൽ കരീം, ഒ എം ഷാഫി, കെ എച്ച് മുഹമ്മദ്‌ കുഞ്ഞി, പി എം ജാഫർ, അബ്ദുൽ കലാം മൗലവി, അഷ്‌റഫ്‌ മാങ്കാവ്, അസ്‌ലം ഹംസ, അബ്ദുൽ ലത്തീഫ് എടയൂർ, സോണൽ നേതാക്കളായ മുഹമ്മദലി കടിഞ്ഞിമൂല, പി എം ഹാരിസ്, ലത്തീഫ് ഷേദിയ, ജംഷി എന്നിവർ നേതൃത്വം നൽകി.

Advertisement
Next Article