കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം നടത്തി
കുവൈത്ത് സിറ്റി : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച്, ദാറുൽ ഖുർആൻ മസ്ജിദ് സമീപം ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം കേന്ദ്ര പ്രസിഡന്റ് ബഷീർ കെ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജ്ബീർ അലി അദ്ധ്യക്ഷനായ ചടങ്ങിൽ ഉസ്താദ് സുബൈർ മൗലവി റമദാൻ സന്ദേശം കൈമാറി ദൈവ സമക്ഷം അവന്റ തൃപ്തിക്ക് വേണ്ടി മാത്രമാണ് ആരാധനകൾ നിർവഹിക്കേണ്ടത് മറ്റു ലക്ഷ്യങ്ങൾ ഇബാദത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമ്പിൽ ഉപവാസമുണ്ട് ശരീരികവും, ആരോഗ്യ പരമായ ഗുണവും നമുക്ക് ലഭിക്കുമെന്ന് ഉദരാവയവങ്ങൾക്കും അനുബന്ധ സംവിധാനങ്ങൾക്കും അതിന്റ ജോലികൾ കൃത്യമായി നിരവഹിക്കുന്നതിലും തികച്ചും സംരക്ഷണം നൽകുന്നതാണ് വൃതാനുഷ്ടണമെന്ന് അദ്ദേഹം തുടർന്ന് സൂചിപ്പിച്ചു.
കേന്ദ്ര ചെയർമാൻ എ.പി അബ്ദുൾ സലാം,കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുന്നിൽ, ബി.എം. ഇഖ്ബാൽ, മുനീർ കുനിയ, ഒ പി ശറഫുദ്ധീൻ, നവാസ് കാതിരി, കെ എ ച് മുഹമ്മദ്, ഒ എം. ഷാഫി, സംസം റഷീദ്, എച്.എ ഗഫൂർ, അസ്ലം, പി എം ശരീഫ് ഫർവാനിയ സോൺ പ്രസിഡന്റ് പി പി പി സലിം മുഹമ്മദ് അലി കടിഞ്ഞിമൂല, അഷ്റഫ് മാൻകാവ് , ഫർവാനിയ ബ്രാഞ്ച് ട്രെഷറർ നവാസ് തൃശ്ശൂർ, വിവിധ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇംത്തിനാൻ ഇഖ്ബാലിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ സംഗമത്തിൽ കെ കെ എം എ ഫർവാനിയ ബ്രാഞ്ച് അഡ്മിൻ സെക്രട്ടറി ശമ്മാസ് മുഹമ്മദ് സ്വാഗതം ജനറൽ സെക്രട്ടറി നിസാമുദ്ധീൻ നന്ദിയും പറഞ്ഞു.