For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബാലുശ്ശേരി മണ്ഡലം കെ എം സി സി ഹരിതാരവം''2024 സംഘടിപ്പിച്ചു

ബാലുശ്ശേരി മണ്ഡലം കെ എം സി സി ഹരിതാരവം  2024 സംഘടിപ്പിച്ചു
Advertisement
Advertisement

കുവൈറ്റ് സിറ്റി: കുവൈത്ത് കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഹരിത വസന്തത്തിന് നക്ഷത്രങ്ങൾ കാവലിരുന്ന കാലം" എന്ന പ്രമേയത്തിൽ ഹരിതാരവം''2024 സംഘടിപ്പിച്ചു.ഫർവാനിയ ഫ്രണ്ട് ലൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നപരിപാടി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽമഷ്ഹൂർ തങ്ങൾ ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ബാലുശ്ശേരി മണ്ഡലം വനിതാ ലീഗ് സെക്രട്ടറി നദീറ പൂനത്തിന് കമ്മറ്റിയുടെ സ്നേഹോപഹാരം വൈസ് പ്രസിഡണ്ട് യൂസുഫ് പൊയിൽ കൈമാറി. ''സി എച്ച് നയിച്ച വിദ്യാഭ്യാസ വിപ്ലവം'' എന്ന വിഷയത്തിൽ ഹിജാസ് അത്തോളി പ്രബന്ധമവതരിപ്പിച്ചു.

കെ എം സി സി സംസ്ഥാന സമ്മേളന പ്രചാരണം, സി എച്ച് അനുസ്മരണം, സ്നേഹാദരവ് തുടങ്ങീ വിവിധ പരിപാടികൾ നടന്നു. സംസ്ഥാന ജില്ലാ നേതാക്കളായ മുസ്തഫ കാരി, ഹാരിസ് വള്ളിയോത്ത്, ഗഫൂർ വയനാട്, എം കെ അബ്ദുൽ റസാഖ്, എം ആർ നാസർ, ശാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ റഷീദ് നാറാത്ത്, ആബിദ് ഉള്ള്യേരി, സലിം ബാലുശ്ശേരി, കരീം സി കെ, നൗഷാദ് കിനാലൂർ, ഷംസീർ വള്ളിയോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിദ് മുണ്ടോത്ത് സ്വാഗതവും ട്രെഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.