കെ എം സി സി കൊയിലാണ്ടിയിൽ 75 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകും.
കുവൈത്ത് സിറ്റി : മുസ്ലിം ലീഗിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ അർഹരായ 75 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നല്കാൻ കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റികളിൽ നിന്നും നാല് പഞ്ചയത്തുകളിൽ നിന്നും കൊയിലാണ്ടി നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുക. 2024 - 2025 അധ്യയന വർഷത്തേക്കാണ് സഹായത്തുക നൽകുന്നത്.
പദ്ധതിയുടെ ധനസമാഹരണം മണ്ഡലം പ്രസിഡണ്ട് ടിവി ലത്തീഫിന് നൽകി റഊഫ് മശ്ഹൂർ തങ്ങൾ നിർവ്വഹിച്ചു. കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഫാസിൽ കൊല്ലം, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ സൺഷൈൻ , കെ കെ കരീം പൂക്കാട്, നവാസ് കോട്ടക്കൽ, ഫവാസ് ടി ടി , ഗഫൂർ ഹസനാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അനുഷാദ് തിക്കോടി സ്വാഗതവും വൈസ് പ്രസിഡണ്ട് ശരീഖ് നന്തി നന്ദിയും പറഞ്ഞു.