Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ മോഹനനും കുടുംബവുമെന്ന് കെ.എം. ഷാജി

12:12 PM Aug 14, 2024 IST | Online Desk
Advertisement

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് സത്യം പറയാന്‍ മടിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു.ഈ കേസില്‍ പൊലീസ് അന്വേഷണം എത്തേണ്ടത് പി. മോഹനന്‍, മുന്‍ എം.എല്‍.എ കെ.കെ. ലതിക, അവരുടെ മകന്‍ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസില്‍ അന്വേഷണം എവിടെയും എത്തില്ല. കേസ് ഏതെങ്കിലും പാര്‍ട്ടിക്കാരന്റെ തലയിലിട്ട് യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

Advertisement

വടകര ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നല്‍കിയ ഹരജിയിലാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഹൈകോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഫേസ്ബുക്, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍. അമ്പലമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

അമല്‍റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ നിന്ന് ഇത് കിട്ടിയെന്നാണ് അമല്‍ റാം പറയുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാന്‍ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.

വിവാദ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കില്‍ മെറ്റ കമ്പനി വിവരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ പ്രതി ചേര്‍ത്താണ് ഹൈകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയതിന്റെ വിവരങ്ങള്‍ കൈമാറാത്തതിനും പലകുറി ആവശ്യപ്പെട്ടിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാത്തതിനുമാണ് മെറ്റയെ മൂന്നാം പ്രതിയാക്കിയത്.

Advertisement
Next Article