ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കെ എം ഷാജി
മലപ്പുറം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ടി.പി കൊലക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നും കെ.എം.ഷാജി കൊണ്ടോട്ടിയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞു.കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞു.
'ഫസലിനെ കൊന്ന മൂന്നുപേരും മൃഗീയമായി കൊല്ലപ്പെടുകയായിരുന്നു. എന്നുവെച്ചാല്‍ ഇവര്‍ കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നു കഴിഞ്ഞ വരും. കുറച്ച് കഴിഞ്ഞ് ഇവരില്‍ നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ വധക്കേസിലെ പ്രതികളെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്ഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയിരുന്നു'- കെ.എം.ക്ഷാജി പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.