Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെഎംസിസി തൃശ്ശൂർ ജില്ലാ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

12:35 PM Jan 05, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇൻസ്പയർ 2025 ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.തൃശ്ശൂർ ജില്ലയിലെ മണ്ഡലം ഭാരവാഹികൾക്കായി ദജീജിലെ മെട്രോ മെഡിക്കൽ സെൻ്റർ ഹാളിൽ സംഘടിപ്പിച്ച ലീഡർഷിപ്പ് ക്യാമ്പിൽ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും മതകാര്യ വിങ്ങ് ചെയർമാനുമായ ഇഖ്ബാൽ മാവിലാടം ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാലു സെക്ഷനുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചത് ആത്മീയ സെക്ഷനിൽ ഇസ്ലാം വിശ്വാസവും പ്രതീക്ഷയുടെ കരുത്തും എന്ന വിഷയത്തിൽ ഷെഫീഖ് അബ്ദുൽ റഹീം മോങ്ങം, രാഷ്ട്രീയ സെക്ഷനിൽ ന്യൂനപക്ഷ രാഷ്ട്രീയം വർത്തമാന ഇന്ത്യയിൽ എന്ന വിഷയത്തെ ആസ്പദമാക്കി കെഎംസിസി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടും പ്രഗൽഭ വാഗ്മിയുമായ ഇസ്മായിൽ വള്ളിയോത്ത് എന്നിവർ ക്ലാസ് എടുത്തു.

Advertisement

ആരോഗ്യ സെക്ഷനിൽ പ്രവാസിയുടെ ആരോഗ്യ ചിന്തകൾ എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മുഹമ്മദ് ഷബീർ, മോട്ടിവേഷൻ സെക്ഷനിൽ വ്യക്തിത്വ വികാസവും സാമൂഹ്യബോധവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഗൽഭനായ മോട്ടിവേഷണർ ശ്രീകാന്ത് വാസുദേവൻ തുടങ്ങി പ്രഗൽഭരായ വ്യക്തിത്വങ്ങൾ ക്യാമ്പിന്റെ നാലു സെക്ഷനുകളും ക്ലാസ് എടുത്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും കുവൈത്ത് കെ എം സി സി ജില്ലാ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് റൗഫ് മഷ്ഹൂർത്തങ്ങൾ വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹംദാനി സെക്രട്ടറി സലാം പട്ടാമ്പി ഉപദേശക സമിതി അംഗം ഉമ്മർ കുട്ടി തുടങ്ങിയ നേതാക്കൾ വിതരണം ചെയ്തു. കുവൈത്ത് കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച തംകിൻ 2024 മഹാസമ്മേളനത്തിൽ സേവനമനുഷ്ഠിച്ച കെഎംസിസി തൃശ്ശൂർ ജില്ല വൈറ്റ് ഗാർഡ് അംഗങ്ങളെ ക്യാമ്പിൽ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു. സമാപന സമ്മേളനത്തിൽ കെഎംസിസി സ്റ്റേറ്റ് ജില്ല മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി മുഹമ്മദലി പി കെ സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു.

Advertisement
Next Article