For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജലീൽകണ്ണങ്കരയ്ക്ക് കെഎംസി സി യാത്രയയപ്പ് നൽകി

ജലീൽകണ്ണങ്കരയ്ക്ക് കെഎംസി സി  യാത്രയയപ്പ് നൽകി
Advertisement

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന കെ എം സി സി എലത്തൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജലീൽ കണ്ണങ്കരയ്ക്ക് യാത്രയയപ്പ് നൽകി. ഒക്ടോബർ 22 ചൊവ്വാഴ്ച സാൽമിയ ഫിറോസ് നാലകകത്തിന്റെ വസതിയിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമത്തിൽ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി മെമെൻ്റോ നൽകി. കെ എം സി സി എലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി കെ എം ഉപഹാരവും നൽകി.
ചടങ്ങിൽ ട്രഷറർ അസ്‌ലം മച്ചക്കുളം, ഫിറോസ് എൻ, ഇബ്രാഹിം ടി ടി, അനസ് പി എന്നിവർ പങ്കെടുത്തു.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.