വയനാടിന് കരുതലിൻറെ കൈത്താങ്ങുമായി കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ല!
കുവൈറ്റ് സിറ്റി : മഹാ ദുരിതം വിതച്ച വയനാട് മേപ്പാടിയിലെ ദുരിതബാധിതരെ ഹൃദയത്തോടു ചേർത്ത് പിടിച്ചുകൊണ്ടു, അവരുടെ പുനരധിവാസത്തിനായി കുവൈത്ത് കെഎംസിസി സമാഹരിക്കുന്ന അമ്പതു ലക്ഷം രൂപയുടെ ധന സമാഹരണത്തിലേക്കു കരുതലിൻറെ കരുത്തുറ്റ കൈത്താങ്ങായി കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ വിഹിതമായ പതിനാലു ലക്ഷം രൂപ കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മറ്റിക്ക് കൈമാറി. ജില്ലയിലെ പതിമൂന്നു മണ്ഡലം കമ്മറ്റികളും ചേർന്ന് സ്വരൂപിച്ചെടുത്ത തുകയാണ് പതിനാലു ലക്ഷം രൂപ. ഫർവാനിയയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്ദ് നാസർ മശ് ഹൂർ തങ്ങൾക്ക് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടിയാണ് പതിനാലു ലക്ഷം യുടെ ചെക്ക് കൈമാറിയത്. ജില്ലാ ഭാരവാഹികളായ വി പി അബ്ദുല്ല, അലി അക്ബർ കറുത്തേടത്ത് , ഗഫൂർ അത്തോളി, സമീർ തിക്കോടി, സാദിഖ് ടി വി, സംസ്ഥാന ഭാരവാഹികളായ ഗഫൂർ വയനാട്, ഹാരിസ് വള്ളിയോത്, റൗഫ് മശ് ഹൂർ തങ്ങൾ, ജില്ലയിലെ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.