Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'നീ ഒറ്റയ്ക്കല്ലെന്ന് അറിയുക' ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് രാഹുല്‍ഗാന്ധി

03:23 PM Sep 12, 2024 IST | Online Desk
Advertisement

ഡല്‍ഹി: ഉറ്റവരെ മുഴുവന്‍ ഉരുളെടുത്തപ്പോള്‍ വലിയ ആശ്വാസമായിരുന്നപ്രിയപ്പെട്ടവനെ കൂടി മരണം കവര്‍ന്നപ്പോള്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായിരുന്ന രാഹുല്‍ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓര്‍മപ്പെടുത്തിയാണ് രാഹുല്‍ എക്‌സില്‍ ആശ്വാസ വാക്കുകള്‍ കുറിച്ചത്.

Advertisement

''മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവര്‍ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശ്രുത വരന്‍ ജെന്‍സനാണ് ഇല്ലാതായത്. ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചല്ലെന്ന് അറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.''-എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. അതില്‍ പിന്നെ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് ജെന്‍സന്‍ ആയിരുന്നു. ആ തണലാണ് എന്നേക്കുമായി ഇല്ലാതായത്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയാണ് ജെന്‍സന്‍.

Tags :
featurednews
Advertisement
Next Article