ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടി കൊടകര മാജിക്
പാലക്കാട്: അർദ്ധരാത്രിയുടെ മറവിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ സിപിഎം-ബിജെപി തിരക്കഥയിൽ തയ്യാറാക്കിയ റെയ്ഡ് നാടകത്തിന്റെ അജണ്ട തുറന്നുകാട്ടി 'കൊടകര മാജിക്'. പാലക്കാട് കോട്ടമൈതാനിയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മാജിക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. നീലനിറത്തിലുള്ള ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാജിക് അവതരണം. ചുവപ്പും കാവിയും നിറത്തിലുള്ള തുണികൾ ഒരുമിച്ച് ട്രോളിയിലേക്ക് ഇട്ടശേഷം രണ്ടുംകൂടി ഒന്നായി മാറുന്ന തരത്തിലുള്ള മാജിക് അവതരണമാണ് നടത്തിയത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, നേതാക്കളായ അബ്ദുൽ റഷീദ് വിപി, പി റംഷാദ്, ഗഫൂർ കോൽകളത്തിൽ, സി വിഷ്ണു, ഷഫീക്ക് അത്തിക്കോട്, എസ് ശരത്,ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.