For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊടുങ്ങല്ലൂരിൽ കൊടിനാട്ടി ബെന്നി ബഹനാന്റെ പര്യടനം

04:19 PM Apr 17, 2024 IST | Online Desk
കൊടുങ്ങല്ലൂരിൽ കൊടിനാട്ടി ബെന്നി ബഹനാന്റെ പര്യടനം
Advertisement

കൊടുങ്ങല്ലൂർ : പ്രചാരണ പരിപാടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടക്കാനിരിക്കെ പര്യടനം ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാർഥി ബെന്നി ബഹനാനും ഒപ്പം യുഡിഫ് ക്യാമ്പും. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ അവശോജ്വലമായ സ്വീകരണമാണ് ബെന്നി ബഹനാന് ലഭിച്ചത്.

Advertisement

പര്യടനത്തിന്റെ ഉത്ഘാടനം കൊടുങ്ങല്ലൂർ വി പി തുരുത്ത് എസ് എൻ ടി പി ജങ്ഷനിൽ മുൻ എം പി കെ പി ധനപാലൻ നിർവ്വഹിച്ചു.വേനൽ ചൂട് ശക്തി കൂട്ടുമ്പോൾ പ്രചാരണത്തിന് അയവ് വരുത്താതെ കൂടുതൽ ശക്തമാക്കുകയാണ് സ്ഥാനാർഥിയും യുഡിഫ് തെരഞ്ഞെടുപ്പ് ക്യാമ്പും. നാളെ ആലുവ മണ്ഡലത്തിലാണ് സ്ഥാനർഥിയുടെ പ്രചാരണ പരിപാടികൾ.

രാവിലെ എടത്തല പഞ്ചായത്തിലെ ചൂണ്ടി ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ വി പി സജീന്ദ്രൻ പര്യടനത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കും. പിന്നീട് കീഴ്മാട്, ആലുവ,ചൂർണ്ണിക്കര,തോട്ടക്കാട്ടുകര തുടങ്ങിയ ഇടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തും.

Tags :
Author Image

Online Desk

View all posts

Advertisement

.