'ഇത്തവണത്തെ ഐപിഎല്‍ കിരീടം കോഹ്‌ലി അര്‍ഹിക്കുന്നു'; സുരേഷ് റെയ്‌ന
12:16 PM Feb 29, 2024 IST | Online Desk
Advertisement
മാർച്ച് 22ന് ഐപിഎൽ സീസൺ 17 ആരംഭിക്കുമ്പോൾ കിരീടം നേടാൻ അർഹതയുള്ളയാളെ ചൂണ്ടിക്കാട്ടി മുൻ സൂപ്പർ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയുമാണ് ഈ വർഷത്തെ ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നതെന്ന് റെയ്ന അഭിപ്രായപ്പെട്ടു. കരിയറിൽ ഒരിക്കലെങ്കിലും ഐപിഎൽ കിരീടം നേടാൻ വിരാട് കോലി അർഹനാണ്. വർഷങ്ങളായി ആർസിബിക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. കോഹ്‌ലി തൻ്റെ ഹൃദയവും ആത്മാവും ആർസിബിക്ക് നൽകി. ഇത്തവണ ഐപിഎൽ കിരീടം നേടാൻ അദ്ദേഹം അർഹനാണ് - റെയ്‌ന പറഞ്ഞു.
Advertisement
2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയിലെ താരമാണ് കോഹ്‌ലി. ക്യാപ്റ്റനായോ, കളിക്കാരനായോ ഒരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞില്ല. 2009, 2011, 2016 വര്‍ഷങ്ങളില്‍ ആര്‍സിബി ഫൈനലിൽ എത്തിയിട്ടുണ്ട്.