Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അനീഷ്യയുടെ മരണം: കൊല്ലത്ത് അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു

12:23 PM Jan 24, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: പരവൂരിൽ വീട്ടിലെ കുളിമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്‌കരിച്ചു. അനീഷ്യയുടെ മരണം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സഹപ്രവർത്തകരുടെ മാനസികപീഡനവും ഭീഷണിയും അനീഷ്യയെ സമ്മർദത്തിലാക്കിയിരുന്നതായി ആരോപണമുണ്ട്. ചില മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള അഞ്ച് ശബ്ദസന്ദേശങ്ങളാണു പുറത്തായത്.
മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക സമ്മർദ്ദം പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയും സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം.

Advertisement

Advertisement
Next Article