For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ് അന്തരിച്ചു

10:19 AM Sep 06, 2024 IST | Online Desk
കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ് അന്തരിച്ചു
Advertisement

കരുനാഗപ്പള്ളി: മുൻജില്ലാ പഞ്ചായത്ത് മെമ്പറും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ മുനമ്പത്ത് വീട്ടിൽ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. മൃതദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോണ്‍ഗ്രസ് ഭവനിലും തുടര്‍ന്ന് കോഴിക്കോട് കുടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Advertisement

ബോട്ട് ക്ലബ് പ്രസിഡന്റ്, കോഴിക്കോട് (കരുനാഗപ്പള്ളി) മില്‍മ കോപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡന്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, കോഴിക്കോട് കയര്‍ സഹകരണം സംഘം പ്രസിഡന്റ്, കോഴിക്കോട് ജമാ അത്ത് കമ്മിറ്റി പരിപാലന സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒഐസി ഭാരവാഹികളായ ഷാനവാസ് മുനമ്പത്ത്, റഹ്‌മാന്‍ മുനമ്പത്ത് എന്നിവരുടെ ജേഷ്ഠസഹോദരന്‍ ആണ് വഹാബ് മുനമ്പത്ത്. ഭാര്യ അസുമാബീവി, മക്കൾ അബ്ദുൽ വാഹിദ്, വാഹിദ ( കാനറാ ബാങ്ക്) മരുമക്കൾ ഷംനാദ് (മാളുട്ടി ട്രാവൽസ് ) റജീന. മുൻ ബോട്ട് ക്ലബ് പ്രസിഡൻ്റ്. സഹോദരങ്ങള്‍, ശിഹാബ് , മുനമ്പത്ത് ഷാനവാസ് മുനമ്പത്ത്, ഗഫൂര്‍ മുനമ്പത്ത്, റഹ്മാന്‍ മുനമ്പത്ത് സഹോദരിമാര്‍ കുല്‍സും ബീവി ,ജമീല ബീവി , റഹിയാനത്തു വീവി ജുബൈലുത് ബീവി ,ഉമൈബ ബീവി.

Tags :
Author Image

Online Desk

View all posts

Advertisement

.