For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജനപ്രതിനിധികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി കോട്ടയം ഫെസ്റ്റ് !

ജനപ്രതിനിധികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി കോട്ടയം ഫെസ്റ്റ്
Advertisement

കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്‌പാക് ) കോട്ടയം ഫെസ്റ്റ് ജനപ്രതിനിധികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നവംബർ 29 ന് അസ്‌പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ വൈകുന്നേരം 4 മണിയോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഡോജി മാത്യുവിന്റെ അധ്യക്ഷതയിൽ ശ്രീ ഫ്രാൻസിസ് ജോർജ് എം.പി ഉദ്‌ഘാടന കർമം നിർവഹിച്ചു. നാടുമായുള്ള ബന്ധം എപ്പഴും കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസികൾ എന്ന് അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തിൽ പരാമർശിച്ചു. ശ്രീ മാണി സി കാപ്പൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ ട്രഷറർ പ്രജിത്ത്‌ പ്രസാദ്, രക്ഷാധികാരി ജിയോ തോമസ് വനിതാ ചെയർപേഴ്സൺ സെനി നിജിൻ, മുൻ പ്രസിഡന്റ് അനൂപ് സോമൻ, മെഡെക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി വി പി, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്ത്, യുണൈറ്റഡ് ലോജിസ്റ്റിക്സ്‌ മാനേജിങ് ഡയറക്ടർ സിവി പോൾ, ടി.വി.എസ്‌ മാർക്കറ്റിംഗ് മാനേജർ ഗംഗി ഗോപാൽ, കുട ജനറൽ കൺവീനർ അലക്സ് മാത്യു, കാലിക്കറ്റ്‌ ലൈവ് റെസ്റ്റുറന്റ് മാനേജർ സച്ചിൻ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ വിജോ കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മികച്ച ആതുര സേവന കേന്ദ്രത്തിനുള്ള അവാർഡ് ഫ്രാൻസിസ് ജോർജ് എം.പിയുടെ കയ്യിൽ നിന്ന് മെഡെക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി ഏറ്റു വാങ്ങി. കോഡ്പാക് ബിസ്സിനെസ്സ് എക്സിലെന്റ് അവാർഡുകൾ റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്തിന് മാണി സി കാപ്പൻ എം.എൽ.എ നൽകി ആദരിച്ചു, യുണൈറ്റഡ് ലോജിസ്റ്റിക്സ്‌ കമ്പനി മാനേജിങ് ഡയറക്ടർ സിവി പോളിന് ഫ്രാൻസിസ് ജോർജ് എം.പി മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് ഡോജി മാത്യു ഫ്രാസിസ് ജോർജ് എംപിക്കും ,ജനറൽ സെക്രട്ടറി സുമേഷ് ടി സുരേഷ് മാണി സി കാപ്പൻ എം.എൽ.എ ക്കും പൊന്നാടയും, മോമെന്റോയും നൽകി ആദരിച്ചു. കൺവീനർ ജിത്തു തോമസിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ് ജോർജ് എം.പി സുവനീർ പ്രകാശനകർമ്മം നിർവഹിച്ചു. സംഘടനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം അപ്ലിക്കേഷൻ എം എൽ എ മാണി സി കാപ്പൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

Advertisement

സിന്ധു സുരേന്ദ്രൻ അവതാരകരായെത്തിയ ചടങ്ങിന് പ്രോഗ്രാം കൺവീനർ നിജിൻ ബേബി മൂലയിൽ നന്ദി അറിയിച്ചു. ഡാൻസ് കോമ്പറ്റിഷൻ വിജയികൾക്ക് എംപി യും എം എൽ എ യും ട്രോഫി നൽകി. പ്രശസ്ത സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കൽ ഡാൻസും, പിന്നണി ഗായകർ അഭിജിത്ത് കൊല്ലം, അഖില ആനന്ദ്, സാംസൺ സിൽവ, കീബോർഡിസ്റ്റ് ഷിനോ പോൾ, റിധം സുമിത് സെബാസ്റ്റ്യൻ നേതൃത്വത്തിലുള്ള സംഗീത നിശ എന്നിവ അരങ്ങേറി. ജോയിന്റ് സെക്രട്ടറി റോബിൻ ലുയിസ്, ഷൈജു എബ്രഹാം, ജോയിന്റ് ട്രെഷരർ സിജോ കുര്യൻ, ചാരിറ്റി കൺവീനർ ബുപേഷ്, ജോയിന്റ് ചാരിറ്റി കൺവീനർ ജോസഫ്, ബീന വർഗീസ്, അഡ്വൈസറി ബോർഡ്‌ അംഗം നിധി സുനീഷ്, ജസ്റ്റിൻ ജെയിംസ്, പ്രവീൺ ചങ്ങനാശ്ശേരി, ഏരിയ കോർഡിനേറ്റർസ് നിവാസ് ഹംസ, പ്രദീപ് കുമാർ, ഹരി കൃഷ്ണൻ, റോബിൻ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രതീഷ് കുമ്പളത്, സിബി പീറ്റർ, ഷെലിൻ ബാബു, സവിത രതീഷ്, രശ്മി രവീന്ദ്രൻ, ടിബാനിയ,ബിനു യേശുദാസ്, സുബിൻ ജോർജ്, പ്രസാദ് നായർ, ദീപു സി.ജി.,മനോജ്‌ ഇത്തിത്താനം, ഷൈൻ പി ജോർജ്, ജിജുമോൻ, സുഭാഷ്, വനിതാ വേദി അംഗങ്ങൾ സാന്ദ്ര രാജു, ഷിഫാ എന്നിവർ നേതൃത്വം നൽകി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.