കോട്ടയത്ത് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
04:29 PM Jun 20, 2024 IST
|
ലേഖകന്‍
Advertisement
Advertisement
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച് വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലർച്ചെയുമായി നായയുടെ കടിയേറ്റത്. കടിച്ച നായയെ ബുധനാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെയ്പ് നല്കി.
Next Article