കോവളം എംഎൽഎ എം വിൻസൻ്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
11:57 AM Feb 07, 2024 IST
|
Veekshanam
Advertisement
കോവളം നിയോജക മണ്ഡലം എംഎൽഎ എം വിൻസെൻ്റ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം- കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തു വച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. എം വിൻസൻ്റ് സഞ്ചരിച്ച കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. ബാലരാമപുരത്തെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു എംഎൽഎ.
Advertisement
സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. അതേസമയം ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ എംഎൽഎയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Next Article