Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊയിലാണ്ടി എസ്എന്‍ഡിപി കോളേജിലെ ക്രൂരമർദ്ദനം; കോളേജ് ചെയർമാൻ ഉൾപ്പെടെ 5 എസ്എഫ്‌ഐക്കാർക്ക് സസ്പെൻഷൻ

04:11 PM Mar 04, 2024 IST | Online Desk
Advertisement

കോഴിക്കോട്: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിയൻ ചെയർമാൻ ഉൾപ്പെടെ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. യൂണിയന്‍ ചെയര്‍മാന്‍ അഭയ കൃഷ്ണ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുരാഥ് തുടങ്ങിയവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.അമല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ നേരിട്ടതിനു സമാനമായ ആൾക്കൂട്ട വിചാരണയും ക്രൂര മർദ്ദനവും നേരിട്ടത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് കൊയിലാണ്ടി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കണ്ടാല്‍ അറിയാവുന്ന 24 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Advertisement

Tags :
kerala
Advertisement
Next Article