Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ച് ഡിസംബർ 23ന്

05:30 PM Dec 19, 2023 IST | veekshanam
Advertisement

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെയും ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 23ന് ശനിയാഴ്ച രാവിലെ 10ന് കാൽലക്ഷം പേരെ അണിനിരത്തി കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

Advertisement

ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് മുൻപായി ശനിയാഴ്ച രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചന നടക്കും. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും പുഷ്പാർച്ചനയിൽ പങ്കെടുക്കും. തുടർന്ന് ഡിജിപി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി,യുഡിഎഫ് കൺവീനർ എംഎം ഹസൻ, മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംപി,കേരളത്തിൽ നിന്നുള്ള എഐസിസി ഭാരവാഹികൾ,കെപിസിസി ഭാരവാഹികൾ,എംപിമാർ,എംഎൽഎമാർ,ഡിസിസി പ്രസിഡന്റുമാർ-ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കളും ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാരും ഡിജിപി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും. ഡിസംബർ 20ന് അഞ്ചു ലക്ഷത്തിലധികം പ്രവർത്തകരെ അണി നിരത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷൻ മാർച്ചിന്റെ തുടർച്ചയായിട്ടാണ് ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഡിജിപി ഓഫീസ് മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സിപിഎം ക്രിമിനലുകളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകനേയും കെപിസിസി ഭാരവാഹിയേയും കോൺഗ്രസ് ജനപ്രതിനിധിയേയും കയ്യേറ്റം ചെയ്തു. ജനാധിപത്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് കൊണ്ട് നടക്കുന്ന അക്രമത്തെ കെപിസിസിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.

Tags :
featured
Advertisement
Next Article