Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെപിസിസി എക്‌സിക്യൂട്ടീവ് 30ന്

09:10 AM Dec 25, 2023 IST | ലേഖകന്‍
Advertisement

കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഡിസംബർ 30ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ രാവിലെ 10ന് ചേരുന്ന യോഗത്തിൽ പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എംഎം ഹസൻ, സംസ്ഥാനത്ത് നിന്നുള്ള എഐസിസി ഭാരവാഹികൾ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ,ഡിസിസി പ്രസിഡന്റുമാർ,എംപിമാർ,എംഎൽഎമാർ,കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടനകളുടെ അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement

Advertisement
Next Article