'മകളെ മാപ്പ്'; വണ്ടിപ്പെരിയാർ കേസിലെ സർക്കാർ അനാസ്ഥക്കെതിരെ, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി
04:30 PM Dec 15, 2023 IST | veekshanam
Advertisement
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിയ്ക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഡിസംബർ 17ന് (ഞായറാഴ്ച്‌ച) മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'മകളെ മാപ്പ് 'എന്ന പേരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എം.പി അറിയിച്ചു.
Advertisement