Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മറിയക്കുട്ടിക്ക് കെപിസിസി
വീട് നിർമ്മിച്ച് നൽകും

05:30 PM Nov 24, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുമെന്ന് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു മാസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കും.
ഭരണത്തിന്റെ മുഴുവൻ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്. നവകേരള സദസ് അശ്ലീലമായി തുടരുന്നു. മുഖ്യമന്ത്രിക്ക് ഷോ കാണിക്കാൻ വേണ്ടി നടത്തുന്ന ജനസദസ്സ് പാർട്ടി ഫണ്ട് ഉപയോഗിച്ച് നടത്തണം. അല്ലാതെ, പാവപ്പെട്ട നിക്ഷേപകരുടെയും സഹകരണ സ്ഥാപനങ്ങളിലെയും പണം ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ഗുണ്ടാ സദസ് സംഘടിപ്പിക്കേണ്ടതെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisement

മുഖ്യമന്ത്രി ആരെയാണ് യഥാർത്ഥത്തിൽ കാണുന്നത് ?മന്ത്രിമാർക്ക് എന്താണ് റോൾ ? പരാതി പറയാൻ വരുന്നവർക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നുണ്ടോ? ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ മതിയെങ്കിൽ എന്തിനാണ് ഈ മാമാങ്കം നടത്തുന്നതെന്നും പരാതികൾ സർക്കാർ ഓഫീസിൽ കൊടുത്താൽ പോരെയെന്നും കെ.സുധാകരൻ ചോദിച്ചു. നവകേരള സദസിൽ പങ്കെടുക്കണ്ടായെന്നും യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ പണം നൽകരുതെന്നും യോജിച്ചെടുത്ത തീരുമാനമാണ്. അത് തിരസ്‌കരിച്ച് നവകേരള സദസിൽ പങ്കെടുക്കുകയോ, അതിന് പണം നൽകുകയോ ചെയ്യുന്നത് ഏത് കൊമ്പനായാലും നടപടിയെടുക്കും.

കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകർക്ക് ജീവൻ രക്ഷിക്കാനായത് ആയുസിന്റെ ബലം കൊണ്ടാണ്. സിപിഎം ഗുണ്ടകളുടെ ആക്രമത്തെ ജീവൻ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രി മനുഷ്യനാണോ? മുഖ്യമന്ത്രി തലതിരിഞ്ഞ നയം തിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധ സമരം ഇനിയും തുടരും. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയം പാർട്ടി പരിശോധിക്കും. വ്യാജ രേഖയും ഐഡികാർഡും ഉണ്ടാക്കിയും കള്ളവോട്ട് ചെയ്തും സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സിപിഎമ്മിന്റെ നടപടിയെ കുറിച്ച് ആർക്കും പരാതിയില്ലെയെന്നും സുധാകരൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടവുമായി താൻ സംസാരിച്ചു. താൻ വിശ്വാസപൂർവ്വം കാണുന്ന യുവനേതാവാണ് രാഹുൽ.
യൂത്ത് കോൺഗ്രസ് വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നും സുധാകരൻ പറഞ്ഞു.

Advertisement
Next Article