കാട്ടാന കൊലപ്പെടുത്തിയ അജിയുടെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നൽകും
02:11 PM Feb 27, 2024 IST | veekshanam
Advertisement
കൊല്ലം: വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് കെപിസിസി 15 ലക്ഷം രൂപ നല്കും. കർണാടക വനാതിർത്തിയിലുള്ള ആനയുടെ ആക്രമണത്തിലാണ് അജി കൊല്ലപ്പെട്ടത് എന്നതു കൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരേ ബിജെപി രംഗത്തു വന്നതോടെ കുടുംബം സഹായം നിരസിച്ചു. ഇതേ തുടർന്ന് രാഹുൽ ഗാന്ധി എംപിയുടെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാലിന്റെയും നിർദേശപ്രകാരമാണ് കെപിസിസി സഹായം നൽകുന്നതെന്ന് പ്രസിഡന്റ് കെ. സുധാകരൻ എംപി അറിയിച്ചു.
Advertisement