കെപിഎസ് ടി എ സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരം സംഘടിപ്പിച്ചു
ആലപ്പുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന തലംവരെ നടക്കുന്ന സ്വദേശ് മെഗാ കിസ്സിന്റെ ജില്ലാതല മത്സരവും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എല്‍പിഎസില്‍ വച്ച് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്നു.മഹാത്മാഗാന്ധി അനുസ്മരണത്തോടെ ആരംഭിച്ച മത്സരത്തില്‍ സബ്ജില്ലാതലത്തില്‍ നിന്നും വിജയികളായി എത്തിയ 88 കുട്ടികളാണ് മത്സരത്തില്‍ പങ്കാളികളായത്.
എല്‍പി ഭാഗത്തില്‍ ഗാന്ധിജി ,നെഹ്‌റു, സ്വാതന്ത്ര്യസമര ചരിത്രം ,ആനുകാലികം യുപി വിഭാഗത്തില്‍ നാം ചങ്ങല പൊട്ടിച്ച കഥ, സ്വാതന്ത്ര്യ സമര ചരിത്രം, ആനുകാലികം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ഇന്ത്യയെ കണ്ടെത്തല്‍,സ്വാതന്ത്ര്യസമരചരിത്രംവും ആധുനിക ഇന്ത്യയും,ഇന്ത്യന്‍ ഭരണഘടന, ആനുകാലികം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുന്നതാണ്.കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ബിജു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം' വി ശ്രീഹരി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ബോസ്‌കോ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
റവന്യൂ ജില്ല സെക്രട്ടറി ഇ ആര്‍. ഉദയകുമാര്‍ സ്വാഗതം ആശംസിച്ചു.സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ഡി അജിമോന്‍, ബിനോയി വര്‍ഗീസ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ആര്‍ ജോഷി,ജോണ്‍ ബ്രിട്ടോ,അലക്‌സ് പി ജെ,നീനു വി ദേവ് ,ടിപി ജോസഫ്,ശ്യാംകുമാര്‍,പ്രശാന്ത്,ജസീന്ത ,സിന്ധുജോഷി , എന്നിവര്‍ പ്രസംഗിച്ചു . കെ പി എസ് ടി എ സംസ്ഥാന ഉപസമിതി കണ്‍വീനറായ രാജീവ് കണ്ടല്ലൂര്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന്
സ്ഥാനങ്ങള്‍ നേടിയവര്‍:
എല്‍ പി വിഭാഗം : അര്‍ജുന്‍ പ്രദീപ്,ജി എല്‍ പി എസ് കടക്കരപ്പള്ളി , അഥര്‍വ് ബൈജു ജി യു പി എസ് എണ്ണക്കാട്,ജോയല്‍ ജോണ്‍ ജി യു പി എസ് കണ്ടിയൂര്‍
യുപി വിഭാഗം: അനുപ്രിയ വി എ ജി ജിഎച്ച്എസ്എസ് ചേര്‍ത്തല,മുകില്‍ സാജന്‍ ജിഎംഎച്ച്എസ്എസ് അമ്പലപ്പുഴ,ദേവനന്ദന്‍ എസ് ജെ എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം,
എച്ച് എസ് വിഭാഗം :
അഞ്ജലി വിജയ് സിബിഎം എച്ച് എസ് നൂറനാട്,നവനീത് എസ് ജിബിഎച്ച്എസ്എസ് ഹരിപ്പാട്,കൃതിക അമൃത എച്ച്എസ്എസ് വള്ളിക്കുന്നം .
എച്ച്എസ്എസ് വിഭാഗം :
ലക്ഷ്മിപ്രിയ എസ് ജിജിഎച്ച്എസ്എസ് ഹരിപ്പാട്,അനുമോദ് പി എച്ച് എഫ് എച്ച്എസ്എസ് മുട്ടം ,വേദ ലക്ഷ്മി എസ് ജി എം എച്ച്എസ്എസ് അമ്പലപ്പുഴ