Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പരാമർശം അപമാനകരം, കെ റെയിൽ അനുവദിക്കില്ല: വി.‍ഡി. സതീശൻ

07:03 PM Jan 01, 2024 IST | ലേഖകന്‍
Advertisement

കോട്ടയം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയത് വളരെ മോശം പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെ പരാമർശം. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാൻ സി.പി.എം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുകയാണ്. മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാൻ കളള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. അത് പോലെ ചില മന്ത്രിമാരെ ഇപ്പോൾ പറഞ്ഞു വിടുകയാണെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന്റെ പരാമർശങ്ങൾ തീർത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് നല്ല ഭാഷയിൽ പറയാം. അതിന് പകരം മോശം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയത്തോട് തന്നെ ആളുകൾക്ക് പുച്ഛം തോന്നും. ഈ രീതിയിലാണ് ചില സി.പി.എം. നേതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നത്. നവകേരള സദസിൽ ഉടനീളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ ആളാണ് സജി ചെറിയാൻ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോൾ ആളുകൾ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.

Advertisement

കെ റെയിൽ അപ്രായോഗികവും കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ കഴിയാത്തതുമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും പദ്ധതി നടപ്പാക്കാൻ പ്രതിപക്ഷം അനുവദിക്കില്ല. കേരളത്തെ പരസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നതും വെറും കമ്മീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ. റെയിൽ. സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ കഴിവില്ലാത്ത സർക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ.റെയിൽ കൊണ്ട് വരാൻ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുളളത്. ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12000 കോടി രൂപ കരാറുകാർക്ക് കൊടുക്കാനുണ്ട്. 40000 കോടി രൂപ ജീവനക്കാർക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ.റെയിൽ കൊണ്ട് വരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്ന് സതീശൻ കൂട്ടിച്ചേർത്തു

Advertisement
Next Article