കെ. കൃഷ്ണന്‍കുട്ടിയുടെ മന്ത്രി പദവിയില്‍ ദുരുഹതയെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി
പാലക്കാട്: കെ. കൃഷ്ണന്‍കുട്ടിയുടെ മന്ത്രി പദവിയില്‍ ദുരുഹതയുണ്ടെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. എന്‍ഡിഎയുമായി സഹകരിക്കുന്ന ജനതാദള്‍ എസിനെ ഒപ്പം കൂട്ടുന്നത് സിപിഎം-ബിജെപി രഹസ്യബാന്ധവത്തിനാണെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി പറഞ്ഞു. '
ദേശീയ നേതൃത്വമാണ് ബിജെപിക്കൊപ്പം പോയതെന്നും കേരള ഘടകം വിട്ടുനില്‍ക്കുകയാണെന്നും പറയുന്നത് വിശ്വാസ്യയോഗ്യമല്ല. കൃഷ്ണന്‍കുട്ടിക്കെതിരെ കൂറുമാറ്റ നിരോധന നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചു. കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നത് ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യ ബന്ധത്തിന്റെ തെളിവാണ്. സിപിഎമ്മിന്റെയും ബിജെപിയുടേയും ഇടയിലെ പാലമാണ് കൃഷ്ണന്‍കുട്ടി'. വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടാണ് സിപിഎം തീര്‍ക്കുന്നത്. എന്‍ഡിഎക്ക് എതിരെ സമരം ചെയ്യാനുള സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ധാര്‍മ്മികത നഷ്ടമായെന്നും വി.കെ. ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.