For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസെന്ന് കെ.എസ് ശബരീനാഥൻ

01:02 PM Apr 12, 2024 IST | veekshanam
ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസെന്ന് കെ എസ് ശബരീനാഥൻ
Advertisement
Advertisement

കോഴിക്കോട്: ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ടെ എംകെ രാഘവന്റെ ഓഫീസെന്നും ഞാൻ  ജനപ്രതിനിധിയായിരുന്ന സമയത്ത് കൂടെയുള്ള ആളുകളോട് പറയാറുള്ളത്, ഒരു പൊതുപ്രവർത്തകന്റെ ഓഫീസിൽ നിന്നും എങ്ങനെയാണ് റസ്പോൺസ് കിട്ടേണ്ടത് എന്നുള്ളതിന് ഉദാഹരണമാണ് രാഘവേട്ടന്റെ ഓഫീസ് എന്നാണെന്നും എക്‌സ് എംഎൽഎ കെ.എസ് ശബരീനാഥൻ. കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലം രണ്ടാംഘട്ട വാഹന പ്രചരണ പര്യടനം പെരുമണ്ണ പഞ്ചായത്തിലെ പയ്യടിമീത്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പൊതുപ്രവർത്തകന്റെ ഓഫീസ് എങ്ങനെ ആയിരിക്കണം എന്ന് ഞാൻ പഠിച്ചത് രാഘവേട്ടന്റെ ഓഫീസ് കണ്ടിട്ടാണ്. എം.കെ രാഘവൻ അങ്ങനെയാണ് മണ്ഡലത്തിലെ ജനഹൃദയങ്ങളിലെ രാഘവേട്ടനായി മാറിയത്.  ഞാനും നിങ്ങളും അടക്കമുള്ള ആളുകൾ രാഘവേട്ടൻ എന്ന് വിളിക്കുന്നത് അങ്ങനെയാണ്. അല്ലാതെ പി.ആർ കമ്പനി തെരഞ്ഞെടുപ്പിനായി എഴുതി നൽകിയ പേരല്ലത്.  കൊച്ചുകുട്ടികൾ മുതൽ ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രവർത്തനവും കണ്ടു ഹൃദയത്തിൽ നിന്നും വിളിച്ചു തുടങ്ങിയ പേരാണത്.   അതുകൊണ്ട് തന്നെ ആ പേര് ഇവിടെ തുടരും എന്നതിൽ എനിക്ക് ഉറപ്പുണ്ട്, എന്നാൽ 26ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പി.ആർ കമ്പനി നൽകിയ ഇവിടുത്തെ ചുമരുകളിലെ പേര് മാഞ്ഞുപോകുകയും ചെയ്യും, ശബരിനാഥൻ പറഞ്ഞു.

വളരെ തെറ്റായിട്ടുള്ള രാഷ്ട്രീയ പ്രചരണം നടത്തിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പൗരത്വ വിഷയത്തിൽ അടക്കം നട്ടാൽ കുരുക്കാത്ത കള്ളങ്ങളാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും  പറയുന്നത്. എം.കെ രാഘവൻ അടക്കം എല്ലാ യുഡിഎഫ് എംപിമാരും പൗരത്വ വിഷയത്തിൽ പാർലമെന്റിൽ എതിർത്തു വോട്ട് ചെയ്തവരാണ്. ശശി തരൂർ, അധീർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബ് തുടങ്ങി എല്ലാ എംപിമാരും വളരെ ശക്തമായി പാർലമെന്റിൽ എതിർത്ത് സംസാരിച്ച വിഷയമാണ് പൗരത്വ വിഷയം. ഇതിന്റെ വീഡിയോ റെക്കോർഡുകൾ ഉണ്ടായിരിക്കെ ഇങ്ങനെ ജനങ്ങളോട് കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു എന്നും,  അതിനുള്ള മറുപടിയായിരിക്കണം തിരഞ്ഞെടുപ്പ് വോട്ടിലൂടെ നൽകേണ്ടതെന്നും ശബരിനാഥൻ പറഞ്ഞു.

രാജ്യത്ത് ബിജെപിയുടെ സീറ്റുകൾ താഴോട്ട് പോകും എന്നതിൽ ഒരു സംശയവുമില്ല. വരും ദിവസങ്ങളിലെ പ്രചരണങ്ങളിൽ ഇനിയുള്ള മുന്നേറ്റം ഇന്ത്യ മുന്നണിയുടെതാണ്.  തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ ഇന്ത്യ മുന്നണി ഉയർന്ന വരുകയും ബിജെപി താഴ്ന്നു പോവുകയും ചെയ്യുന്ന കാഴ്ച നമുക്ക് കാണാം.  ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽഗാന്ധി വരുമ്പോൾ ഏറ്റവും ഭൂരിപക്ഷത്തിൽ വിജയം കൈവരിച്ച എംപിയായി എം.കെ രാഘവൻ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ടത് കോഴിക്കോട്ടെ  വോട്ടർമാരാണെന്നും ശബരിനാഥൻ കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ പി.എം ഉബൈദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എംകെ രാഘവൻ, യുഡിഎഫ് നേതാക്കളായ കെ മൂസമൗലവി, ദിനേശ് പെരുമണ്ണ, പി മൊയ്തീൻ മാസ്റ്റർ, രവികുമാർ പനോളി, എം ധനീഷ് ലാൽ, എ.പി പീതാംബരൻ, എംഎ പ്രഭാകരൻ, ഒ ഹുസൈൻ, കെ അബ്ദുറഹ്മാൻ, എംപി അബ്ദുൽ മജീദ്, വിപി മുഹമ്മദ് മാസ്റ്റർ, ടികെ സിറാജുദ്ദീൻ, കെപി ബാബു തുടങ്ങിയവർ സംസാരിച്ചു.

Author Image

veekshanam

View all posts

Advertisement

.