സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പുരയിടം പൊതുവഴിയെന്ന് കെഎസ്ഇബി
നെടുമ്പാശ്ശേരി, കരിയാട് സ്വദേശിയായ മനോജ് കെ വർഗീസ് 2014 മാർച്ച് 10 മുതൽ സ്വന്തം ഉടമസ്ഥതയിൽ നികുതിയടച്ച് വരുന്ന പുരയിടത്തിന്റെ ഒരു ഭാഗം പൊതുവഴിയായി ചിത്രീകരിച്ച് അത്താണി കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയറായ റാണി പിജെയുടെ വിചിത്രമായ കത്ത്. തന്റെ സമ്മതമില്ലാതെ അയൽവാസി പുരയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് മീറ്ററും, വലിച്ചിരിക്കുന്ന അണ്ടർ ഗ്രൗണ്ട് ഇലക്ട്രിക് കേബിളുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയായ മനോജ്, അത്താണി കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർക്ക് ഒരു പരാതി നൽകിയിരുന്നു.
എന്നാൽ ആ പരാതി കൃത്യതയോടെ പരിഗണിക്കാതിരുന്നതിനാൽ മനോജ് മേലധികാരിയായ ചെങ്ങമനാട് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ സമീപിക്കുകയും, പരാതിയിൽ ഹിയറിങ്ങിനായി മെയ്മാസം 17ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിശ്ചയിച്ചിരിന്ന സമയത്താണ്, ആ ഹിയറിങ്ങിന് ഒരു ദിവസം മുമ്പ് അയൽവാസിക്ക് അനുകൂലമായി പരാതി തീർപ്പാക്കാൻ ശ്രമിച്ചുക്കൊണ്ട് അസിസ്റ്റൻറ് എൻജിനീയറായ റാണി പിജെ മനോജിന് കത്ത് നൽകിയത്. അയൽവാസി 2015 മാത്രം ഇലക്ട്രിക് കണക്ഷന് അപേക്ഷിച്ചിരിക്കെ, അപേക്ഷാ വേളയിൽ മനോജിന്റെ 2014മുതൽ ഉടമസ്ഥാവകാശം ഉള്ള വസ്തു അയൽവാസിയുടെ ഉടമസ്ഥതയിൽ ആയിരുന്നു എന്നും, ആയതിനാൽ, ഉപഭോക്താവിന് ഇലക്ട്രിക് കണക്ഷൻ നൽകുവാൻ മനോജിന്റെ സമ്മതം ആവശ്യമില്ലാ എന്ന വിചിത്ര വാദവും, നിലവിൽ ആ കേബിളുകൾ വലിച്ചിരിക്കുന്ന സ്ഥലം പൊതുവഴിയാണെന്നുമുള്ള വിചിത്രമായ കണ്ടെത്തലകളുമായി അസിസ്റ്റൻറ് എഞ്ചിനീയർ പരാതിയിലെ എതിർകക്ഷിക്ക് അനുകൂലമായി തീർപ്പാക്കാൻ ശ്രമിച്ചത്.
പരാതിയിലെ എതിർകക്ഷിയായ അയൽവാസി പോലും ഉന്നയിക്കാത്ത അവകാശവാദങ്ങളുമായാണ് കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ മനോജിന്റെ പരാതിയിലെ എതിർകക്ഷിക്ക് വേണ്ടി വാദിച്ചുകൊണ്ട് കത്തിലൂടെ രംഗത്ത് വന്നിരിക്കുന്നത്. നാലുവശവും ചുറ്റുമതിലുള്ള തന്റെ സ്വകാര്യ വസ്തു ഒരു സർക്കാർ ഉദ്യോഗസ്ഥ പൊതുവഴിയായി നിശ്ചയിച്ച് രേഖയാക്കിയതിൽ ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് സ്ഥലം ഉടമയായ മനോജ്.