Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഈ മാസവും കെഎസ്ഇബി സര്‍ചാര്‍ജ് ഈടാക്കും

03:05 PM Nov 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച 9 പൈസയും തുടരും. ഇതുള്‍പ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.

Advertisement

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വര്‍ധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്റെ കാലാവധി നവംബര്‍ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. ഈ വര്‍ഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സര്‍ക്കാരിന്റെ താല്‍പര്യം കൂടി കണക്കിലെടുത്തേ കമ്മീഷന്‍ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉള്‍പ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാര്‍ശ. ഫിക്സഡ് ചാര്‍ജ് 30 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. വേനല്‍ക്കാലത്തേക്ക് മാത്രമായി സമ്മര്‍ താരിഫ് എന്ന പേരില്‍ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാര്‍ശയും കെഎസ്ഇബി കമ്മീഷന് മുന്‍പില്‍ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളില്‍ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാനിടയില്ല.

Tags :
keralanews
Advertisement
Next Article